കാഴ്ചപ്പാടും ദൌത്യവും

കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് കാഴ്ചപ്പാട് (Vision)


മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സ്വപ്നം പഞ്ചായത്ത് രാജിലൂടെ സംഭരണവും ഭരണവും സാക്ഷാത്കരിച്ചുകൊണ്ട് പ്രവർത്തിപഥത്തിലെത്തിക്കുകയാണ് കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിന്‍റെ കാഴ്ചപ്പാട്.


ദൌത്യം (Mission)


സമയബന്ധിതമായി കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് നേടി യെടുക്കുക എന്നതാണ് നമ്മുടെ ദൗത്യം. ഇതിനായി സമ്പൂർണ്ണ ഗുണമേന്മ സംവിധാനം (TOM) നടപ്പാക്കിക്കൊണ്ട് ISO 9001: 2015 സർട്ടിഫിക്കേഷൻ കൈവരിച്ച് ഒരു ജനസൗഹൃദ പഞ്ചായത്താക്കി നമ്മുടെ പഞ്ചായത്തിനു രൂപം നൽകും. പൊതു ജനങ്ങൾക്ക് അവകാശപ്പെട്ട സേവനങ്ങൾ ഗുണമേന്മയോടെ കാലവിളംബമില്ലാതെ നൽകുവാൻ കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്.


കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് നയം(Policy)


കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഗുണമേന്മ പരിപാലന സംവിധാനം നടപ്പിലാക്കിക്കൊണ്ടും ഗുണമേന്മ ലക്ഷ്യങ്ങൾ കാലികമായി പരിഷ്കരിച്ചുകൊണ്ടും ജനങ്ങൾ നിർദ്ദേശിച്ചതും ഭരണസമിതി അംഗീകരിച്ചതുമായ ധനകാര്യ വികസന, സാമൂഹ്യ ക്ഷേമ, ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങളും സർക്കാർ പദ്ധതികളും പൗരാവകാശരേഖ പ്രകാരവും സേവനാവകാശ നിയമപ്രകാരവും നടപ്പിലാക്കി ജീവനക്കാരുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ ഗുണമേന്മയോടു കൂടിയും കാലവിളംബരമില്ലാതെയും പൊതുജനങ്ങൾക്ക് ലഭ്യമാക്കി അവരുടെ പരിപൂർണമായ തൃപ്തിയും പഞ്ചായത്തിന്റെ സർവ്വതോന്മുഖമായ പുരോഗതിയും ഉറപ്പ് വരുത്തി ഒരു ജനസൗഹൃദ സ്ഥാപനമായി മാറ്റുന്നതിനാണ് പഞ്ചായത്തിന്റെ ഗുണമേന്മനയം.