ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഭരണചരിത്രം സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് തിരുവിതാംകൂറിലെ ഒരു വലിയ വില്ലേജായിരുന്ന കുന്നത്തുകാല്‍ അന്നത്തെ തോവാള താലൂക്കിന്‍റെ അത്ര വിസ്തൃതമായിരുന്നു. പിന്നീട് കുന്നത്തുകാല്‍-എ, കുന്നത്തുകാല്‍-ബി എന്നിങ്ങനെ രണ്ടു പഞ്ചായത്തായി വിഭജിക്കപ്പെടുകയുണ്ടായി. വൈകാതെ കുന്നത്തുകാല്‍ പഞ്ചായത്ത് വീണ്ടും വിഭജിക്കപ്പെട്ടു. അങ്ങനെ കുന്നത്തുകാല്‍, ആനാവൂര്‍, വെള്ളറട, അമ്പൂരി എന്നിങ്ങനെ നാലു വില്ലേജുകളായി കുന്നത്തുകാല്‍ വിഭജിക്കപ്പെട്ടു. അതില്‍ കുന്നത്തുകാല്‍, ആനാവൂര്‍ വില്ലേജുകളിലെ ഏറിയഭാഗവും ഉള്‍ക്കൊള്ളുന്നതാണ് കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത്. തെരഞ്ഞെടുപ്പുസമ്പ്രദായം വരുന്നതിനുമുമ്പ് ഗ്രാമോദ്ധാരണകേന്ദ്രമായാണ് പഞ്ചായത്ത് പ്രവര്‍ത്തിച്ചിരുന്നത്. അന്ന് പ്രസിഡന്‍റിന്‍റെയും അംഗങ്ങളേയും നോമിനേറ്റു ചെയ്യുകയായിരുന്നു പതിവ്. ആദ്യ കുന്നത്തുകാല്‍ ഗ്രാമോദ്ധാരണസഭയില്‍ കെ.ശിവശങ്കര്‍പിള്ളയെ പ്രസിഡന്റായും മറ്റു 6 പേരെ അംഗങ്ങളായും...
കൂടുതൽ വായിക്കുക